train

തിരുവനന്തപുരം: മധുര -തിരുനെൽവേലി സെക്ഷനിലെ തുലുക്കപ്പാടി -കോവിൽപട്ടി സ്റ്റേഷനുകൾക്കിടയിലെ 32കിലോമീറ്റർ പാതയിരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ഏപ്രിൽ രണ്ടുവരെ തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ഇന്റർസിറ്റി ട്രെയിൻ ഇരുവശങ്ങളിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

.ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ്, പുനലൂർ - മധുര എക്സ്പ്രസ് എന്നിവ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. താംബരം നാഗർകോവിൽ എക്സ്പ്രസ് വിരുദനഗറിലും കോയമ്പത്തൂർ - നാഗർകോവിൽ എക്സ്പ്രസ് മധുരയിലും യാത്ര അവസാനിപ്പിക്കും.27നുള്ള പുതുച്ചേരി - കന്യാകുമാരി എക്സ്പ്രസും 28നുള്ള കന്യാകുമാരി - പുതുച്ചേരി എക്സ്പ്രസും റദ്ദാക്കി.