നെടുമങ്ങാട്:നഗരസഭാ കൗൺസിലറായിരിക്കെ മരണമടഞ്ഞ ഗിരിജാ വിജയന്റെ സ്മരണയ്ക്കായി മുപ്പത് ലക്ഷം രൂപ ചെലവഴിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ഗ്രാമസേവാസമിതി ഗ്രന്ഥശാല മന്ദിരത്തിന്റെ രണ്ടാം നിലയിൽ നിർമ്മാണം പൂർത്തീകരിച്ച ഗിരിജാവിജയൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും.നഗരസഭാ അദ്ധ്യക്ഷ സി.എസ്.ശ്രീജ സ്വാഗതം പറയും.എസ്.രവീന്ദ്രൻ, പി.ഹരികേശൻ നായർ, ബി.സതീശൻ, പി.വസന്തകുമാരി,എസ്.അജിത,എസ്.സിന്ധു,അഡ്വ.ആർ.ജയദേവൻ,പാട്ടത്തിൽ ഷെരീഫ്, അഡ്വ.അരുൺകുമാർ,ഹരി പ്രസാദ്,എൻ.ആർ. ബൈജു,പുങ്കുംമൂട് അജി,സുമയ്യാ മനോജ്,എസ്.രാജേന്ദ്രൻ, ടി.ബിന്ദു,ബി.കെ.ശ്രീകല,അബ്ദുൾ സജിം, വലിയമല സുകു,സഹദേവൻ ആശാരി,വിദ്യാ വിജയൻ തുടങ്ങിയവർ പങ്കെടുക്കും.