nss

നെയ്യാറ്റിൻകര:എൻ.എസ്.എസ് താലൂക്ക് യൂണിയനും നബാർഡും ധനലക്ഷ്മി ബാങ്കും സംയുക്തമായി വനിതാ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.എസ്.എച്ച്.ജി,കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ വിതരണവും നടന്നു.നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.കിസാൻ ക്രെഡിറ്റ് കാർഡുകളുടെ വിതരണം ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് അരുൺ സോമനാഥൻ നായർ നിർവഹിച്ചു.എൻ. എസ്. എസ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി .വി ശശിധരൻ നായർ, എം. എസ്. എസ്. എസ് തിരുവനന്തപുരം ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ പി. നാരായണൻ നായർ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് അരുൺ സോമനാഥൻ നായർ, ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ രാജേഷ് അലക്സ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. ധനലക്ഷ്മി ബാങ്ക് മാനേജർ അരവിന്ദ്,യൂണിയൻ ഭരണസമിതി അംഗങ്ങളായ ജി. പ്രവീൺകുമാർ, മാമ്പഴക്കര രാജശേഖരൻ നായർ, കെ. രാമചന്ദ്രൻ നായർ, എം.എസ്. പ്രേംജിത്, എൻ.എസ്.എസ് പ്രതിനിധി സഭ അംഗങ്ങളായ വി. നാരായണൻ കുട്ടി , ഡി. വേണുഗോപാൽ, അഡ്വ. അജയകുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ ജി. നായർ, യൂണിയൻ സെക്രട്ടറി വി. ഷാബു, എം. എസ്. എസ് .എസ് കോ-ഓർഡിനേറ്റർ മധുകുമാർ എന്നിവർ പങ്കെടുത്തു.