കടയ്ക്കാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വക്കം യൂണിറ്റിന്റെ വാർഷിക സമ്മേളനം നിലയ്ക്കാമുക്ക് വക്കംഖാദർ അസോസിയേഷൻ ഹാളിൽ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. അമാനുള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. ശിശുപാലൻ അനുശോചന പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം എസ്. രാമദാസ് സംഘടന രേഖയും സെക്രട്ടറി ആർ. രഘുനാഥൻ പ്രവർത്തനറിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി എസ്. നാസറുദ്ദീൻ ബ്ലോക്ക് റിപ്പോർട്ടും ട്രഷറർ എൻ. ചന്ദ്രൻ കണക്കും അവതരിപ്പിച്ചു. കെ. ഉമാമഹേശ്വരൻ, കെ. രാധമ്മ,വി. ജോതി, ജി. സതീശൻ തുടങ്ങിയവർ സംസാരിച്ചു.