തിരുവനന്തപുരം: മൺപാത്ര നിർമ്മാണ സമുദായ ഐക്യ സമര സമിതിയുടെ ആഭിമുഖ്യത്തിൽ 28,29 തീയതികളിൽ ഗൃഹസമ്പർക്ക പരിപാടി നടത്തും. കേരളത്തിലെ അഞ്ച് പ്രമുഖ സംഘടനകൾ ചേർന്ന് രൂപീകരിച്ച ഐക്യ സമര സമിതിയുടെ സന്ദേശം എല്ലാ ശാഖകളിലും എത്തിക്കുകയാണ് ലക്‌ഷ്യം. പരിവർത്തിത ക്രൈസ്തവ ശുപാർശീത സമുദായ വികസന കോർപ്പറേഷൻ എസ് .എസ് .എൽ.സി ,പ്ലസ് ടു, ഡിഗ്രി,പി.ജി, പ്രൊഫഷണൽ പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്നതും രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്നതുമായ ക്യാഷ് പ്രൈസ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ12ന്കോട്ടയത്തുള്ള ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താനും യോഗം തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്രിയോഗത്തിൽ ചെയർമാൻ സുഭാഷ്ബോസ് അദ്ധ്യക്ഷനായി.