
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വന്ന 30 ശതമാനം ഡിസ്‌ക്കൗണ്ട് ഒരു മാസം കൂടി നിലനിറുത്താൻ തീരുമാനിച്ചു. സ്‌കാനിയ, വോൾവോ ബസുകളിൽ ഏപ്രിൽ 30വരെ ഓൺലൈൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയുടെ 70 ശതമാനം നൽകിയാൽ മതിയാകും. ഇതിനുവേണ്ടി മുൻകൂർ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ വെബ്‌സൈറ്റിലും, എന്റെ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.