തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ തലേക്കുന്നിൽ ബഷീറിന്റെയും രാജീവൻ മാസ്റ്ററുടെയും നിര്യാണത്തെ തുടർന്ന് കോൺഗ്രസ് ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് ദുഃഖാചാരണം നടത്തുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണൻ അറിയിച്ചു. ഇന്നലെയും കെ.പി.സി.സി അദ്ധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്ന് പാർട്ടി പരിപാടികൾ മാറ്രിവച്ചിരുന്നു.