തിരുവനന്തപുരം: തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി വഴിയാണ് തലേക്കുന്നിൽ ബഷീറിന്റെ മകൻ നിഷാന്ത് ബഷീറിനെ സോണിയ അനുശോചനം അറിയിച്ചത്. ബഷീറിന്റെ സേവനങ്ങൾ കോൺഗ്രസ് എന്നെന്നും ഓർക്കുമെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായും സോണിയ അറിയിച്ചു.