ll

വർക്കല:ശിവഗിരി ശ്രീനാരായണ കോളേജ് എൻ.എസ്.എസ്.യൂണിറ്റ് ,റൈസിംഗ് സ്റ്റാർ, ക്രിക്കറ്റ് ക്ലബ് വർക്കല, വാട്ടർ സ്പോർട്സ് വർക്കല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടൽത്തീരസംരക്ഷണവും ജലകായിക വിനോദവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത അദ്ധ്യക്ഷത വഹിച്ചു.വാട്ടർ സ്പോർട്സ് വർക്കല ഡയറക്ടർ മേഷ് മനോഹർ ക്ലാസ് നയിച്ചു.പ്രൊഫ.ടി.സനൽകുമാർ,സെനറ്റ് മെമ്പർ ഡോ.ജി.എസ്.ബബിത,പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറിയുമായ ജി.ശിവകുമാർ,യൂണിയൻ ചെയർമാൻ അനൂപ്.സി.പി,അഭിനവ് എസ്.എസ്, ഭുവന.ജെ.ബി ,ബൈജു, കിഷോർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.