വെള്ളറട: ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ഡയറി ഫാം സ്ഥാപിച്ച് പഞ്ചായത്തിന് ആവശ്യമായ പാൽ ഉത്പാദിപ്പിച്ച് കുടുംബശ്രീ വഴി വിതരണം ചെയ്യാനാണ് ബഡ്ജറ്റിൽ പ്രധാനമായും തുക ഉൾകൊള്ളിച്ചിട്ടുള്ളത്. ക്ഷീര വികസനത്തിനായി 4.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ സഞ്ചരിക്കുന്ന മൃഗാശുപത്രി ആരംഭിക്കുന്നതിനുള്ള വാഹനവും കെട്ടിട നിർമ്മാണവും ഉൾപ്പെടും. കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ലക്ഷ്യം വെയ്ക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കാർഷിക മേഖലയുടെ വികസനത്തിനായി 6 കോടി, ഭവന നിർമ്മാണത്തിന് 15 കോടി, വിദ്യാഭ്യാസം കലാസാംസ്കാരികം എന്നിവയ്ക്കായി 45 ലക്ഷം, സാമൂഹ്യ ക്ഷേമത്തിനായി 2. 25 കോടി, വനിത വികസന പ്രവർത്തനങ്ങൾക്കായി 1. 50 കോടി, അടിസ്ഥാന സൗകര്യ വികസനത്തിന് 4.79 കോടി, പൊതു ശ്മശാന നിർമ്മാണം വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മിനിമോർച്ചറി,​ ആരോഗ്യ ശുചിത്വമേഖലയുടെ വികസനത്തിനായി 35 ലക്ഷം, എന്നിങ്ങനെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 82.59 കോടി രൂപ വരവും 81. 46 കോടിരൂപ ചിലവും 1. 13 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ദീപ്തി അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു.