
ബാലരാമപുരം : ബാലരാമപുരം പഞ്ചായത്തും,തിരുവനന്തപുരം ചൈൽഡ് ലൈനും സംയുക്തമായി നടപ്പിലാക്കുന്ന ബാല സൗഹൃദ ബാലരാമപുരം ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.എ.വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഭഗത് റൂഫസ്, കോട്ടുകാൽ വിനോദ്, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ ജോബി കോണ്ടൂർ, ഡയറക്ടർ ഫാ.സജി ഇളംബാശേരി, ജില്ലാ ശിശു സംരക്ഷണ ആഫീസർ ചിത്രലേഖ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.എസ്.വസന്തകുമാരി,എം.ബി അഖില സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫ്രെഡറിക് ഷാജി, എസ്. രജിത്കുമാർ, ആർ അനിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.