വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹനന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജല അതോറിട്ടി കാട്ടാക്കട അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. ജല ജീവൻ പദ്ധതിയുടെ കുടിവെള്ള കണക്ഷനുവേണ്ടി പഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കളുടെയും വിഹിതം ഒരു വർഷം മുൻപ് അടച്ചുവെങ്കിലും ഇതുവരെയും കുടിവെള്ളം എത്തിച്ചിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് ജനപ്രതിനിധികൾ ഉപരോധം നടത്തിയത്. അസി. എക്സിക്യുട്ടീവ് എൻജിനീയർ മേയ് 1ന് പദ്ധതിയുടെ പ്രവർത്തനം പഞ്ചായത്ത് പ്രദേശത്ത് തുടങ്ങാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. വൈസ് പ്രസിഡന്റ് ദീപ്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജി. മംഗളദാസ്, മുട്ടച്ചൽ സിവിൻ, സരള വിൽസന്റ്, ജെനിൻ റോസ്, ദീപ, വെള്ളരിക്കുന്ന് ഷാജി, ഫിലോമിന, ലീല തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ നാലുതവണ ടെൻഡർ നൽകിയെങ്കിലും പണികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. പുതിയെ ടെൻഡർ വിളിച്ചിട്ടുണ്ടെന്നും ജല അതോറിട്ടി കാട്ടാക്കട അസി. എൻജിനീയർ സഞ്ജീവ് പറഞ്ഞു.