വർക്കല:കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകുന്ന ഇടവ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശുഭ.ആർ.എസ്.കുമാർ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.1കോടി 43ലക്ഷം രൂപയാണ് കൃഷിക്കും അനുബന്ധമേഖലയ്ക്കുമായി വകയിരുത്തിയിട്ടുളളത്.കൃഷി, മൃഗസംരക്ഷണം,ക്ഷീരവികസനം,മത്സ്യകൃഷി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതി-മണ്ണ്-ജല സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. 25300000 ഇതിന് വകയിരുത്തിയിട്ടുണ്ട്.കുടിവെളളം ശുചിത്വം,മാലിന്യ സംസ്കരണം എന്നിവയ്ക്ക് 8650000രൂപയും ആരോഗ്യ മേഖലയ്ക്ക് 4470000രൂപയും വിദ്യാഭ്യാസം,കല,സംസ്കാരം,യുവജനക്ഷേമം എന്നിവയ്ക്ക് 1775000രൂപയും വനിത, ശിശുക്ഷേമം ഉൾപെടെ സാമൂഹ്യക്ഷേമ പരിപാടികൾക്ക് 6225000രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 23000000രൂപയും പട്ടികജാതി പട്ടികവർഗ ക്ഷേമത്തിന് 2427000രൂപയും ദുരന്തനിവാരണത്തിന് 300000രൂപയും വകയിരുത്തിയിട്ടുണ്ട്. 232909034രൂപ വരവും 227434800രൂപ ചെലവും 5474234രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2022-23ലെ ഇടവ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് ഭരണസമിതി ഏകകണ്ഠമായി അംഗീകരിച്ചു.