തിരുവനന്തപുരം: കേരളസർവകലാശാല ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 4ന് ആരംഭിക്കുന്ന എം.പി.ഇ ആന്വൽ സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മാർച്ച് 28 ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ യൂണി​റ്ററി എൽഎൽ.ബി, സെപ്​റ്റംബർ 2021 സ്‌പെഷ്യൽ പരീക്ഷ ഏപ്രിൽ ഒന്നിലേക്ക് മാ​റ്റി.

മാർച്ച് 28, 29നും നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ (2013 അഡ്മിഷന് മുൻപ്) കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്‌സി ഇലക്‌ട്രോണിക്സ് (340), ബി.എ കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് (133) പരീക്ഷകൾ യഥാക്രമം ഏപ്രിൽ 5, 7 തീയതികളിലേക്ക് മാറ്റി.

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷയുടെ വൈവ വോസി ഏപ്രിൽ 1, 2, 4 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. നാലാം സെമസ്​റ്റർ എം. കോം ഡിസംബർ 2019 പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവ വോസി എപ്രിൽ 1, 4, 5, 6 തീയതികളിൽ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിദ്യാർത്ഥികൾ രാവിലെ 10ന് ഹാജരാകണം.

ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന ബി.എ/ബി. കോം/ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ./ ബി.ബി.എ./ ബി. എസ്‌സി മാത്തമാ​റ്റിക്സ് അഞ്ചും ആറും സെമസ്​റ്റർ (എസ്.ഡി.ഇ.) പരീക്ഷകയുടെ ഹാൾടിക്ക​റ്റ് മാർച്ച് 26 മുതൽ സ്​റ്റുഡന്റ്സ് പ്രൊഫൈലിൽ ലഭ്യമാകും.