മലയിൻകീഴ് : മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വല്ലഭ ശ്രേഷ്ഠ പുരസ്കാരം നൽകുന്നതിന് ക്ഷേത്രോപദേശക സമിതി തീരുമാനിച്ചതായി വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ.വി.രാധാകൃഷ്ണൻ പറഞ്ഞു.ഡോ.പി.കെ.രാജശേഖരൻ(സാഹിത്യം),ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ(പത്രപ്രവർത്തനം),സോപാനസംഗീത പ്രചാരകൻ ഗോപാലകൃഷ്ണൻ ആശാൻ(ക്ഷേത്രകല),ഇന്ത്യൻ ഹാൻഡ് ബാൾ ടീമിലെ ഏകമലയാളി താരം പി.എസ്.രമേശൻതമ്പി(കായികം),ശ്രീചിത്തിരതിരുനാൾ ഗ്രൂപ്പ് ഒഫ് സ്കൂൾ മാനേജിംഗ് ട്രസ്റ്റി ടി.സതീഷ് കുമാർ(കൃഷ്ണഭക്തൻ),കെ.കെ.വിമലടീച്ചർ(കൃഷ്ണഭക്ത) എന്നിവരാണ് പുരസ്കാര ജേതാക്കൾ.27ന് വൈകിട്ട് ക്ഷേത്രങ്കണത്തിൽ നടക്കുന്ന യോഗത്തിൽ ദേവസ്വം ബോർഡ് റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻനായർ പുരസ്കാരം വിതരണം ചെയ്യും.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പുരസ്കാര നിർണയ സമിതി ചെയർമാൻ എം.മണികണ്ഠൻ,സ്വാഗതം പറയും.ഐ.ബി.സതീഷ്.എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മാധവകവി സംസ്കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ,മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു,,ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആർ.എസ്.രാകേഷ് എന്നിവർ സംസാരിക്കും.ക്ഷേത്രോപദേശകസമിതി ഏർപ്പെടുത്തിയിരുന്ന മാധവ മുദ്രാ പുരസ്കാരം ദേവസ്വം ബോർഡ് നേരത്തെ ഏറ്റെടുത്തിരുന്നു.ക്ഷേത്രോപദേശകസമിതി സെക്രട്ടറി ആർ.എസ്.രാകേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.