നെടുമങ്ങാട് :മഞ്ച പേരുമല തടത്തരികത്ത് സബീനാ മൻസിലിൽ സെയ്ദ് മുഹമ്മദി ( 31) നെ റബ്ബർ ഷീറ്റ് മോഷ്ടിച്ചതിന് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് സ്വദേശി നിയാസിന്റെ വീടിന്റെ ടെറസ്സിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റും ഒട്ടുപാലും വെളുപ്പിന് മൂന്നുമണിയോടെ മോഷ്ടിക്കുകയായിരുന്നു. റബ്ബർ ഷീറ്റും ഒട്ടുപാലും വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. നെടുമങ്ങാട് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ , എസ് ഐ മാരായ സുനിൽ ഗോപി, സൂര്യ, ഭൂവനേന്ദ്രൻ നായർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു