
തിരുവനന്തപുരം: ജില്ലാ മോട്ടോർ തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾ ഏജീസ് ഒാഫീസിന് മുന്നിൽ പെട്രോൾ - ഡീസൽ വില വർദ്ധനയ്ക്കെതിരെ പ്രകടനവും ധർണയും നടത്തി.മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽസെക്രട്ടറി പട്ടം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാപ്രസിഡന്റും എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.എം.രാധാകൃഷ്ണൻനായർ, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റ്യൻ,എസ്. ഹരികുമാർ, ഡി.രഘുവരൻ, സെയ്യ്ദലി, തമ്പാനൂർ വിപിൻ, എസ്. അജികുമാർ, ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ബാബുരാജ്, ബി.രാധാകൃഷ്ണൻ, ബി. സുരേഷ് എന്നിവർ നേതൃത്വം നൽകി.കഴക്കൂട്ടത്ത് മണ്ഡലത്തിൽ മെഡിക്കൽകോളേജ് ജംഗ്ഷൻ കേന്ദ്രീകരിച്ച് നടന്ന ധർണ കർണ്ണികാരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.എ. ബിജു അദ്ധ്യക്ഷത വഹിച്ചു. എ. സിറിൾ, സി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.കാട്ടാക്കട മണ്ഡലത്തിൽ നടന്ന ധർണ്ണ മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. പ്രഭാത് ഉദ്ഘാടനം ചെയ്തു. ശ്യാം അദ്ധ്യക്ഷത വഹിച്ചു.