
തൃപ്പൂണിത്തുറ: റിട്ട.കൊച്ചിൻ ദേവസ്വംബോർഡ് ദേവസ്വം ഓഫീസർ ചോറ്റാനിക്കര മാളിയേക്കൽ എം.കെ. സൂര്യനാരായണൻ (61) നിര്യാതനായി. കൊച്ചിൻ ദേവസ്വം ബോർഡ് എപ്ലോയീസ് കോൺഗ്രസ് മുൻ കൺവീനറും കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം മുൻ പ്രസിഡന്റുമാണ്. ഭാര്യ: രാജേശ്വരി. മക്കൾ: വേണുനാഥ്, വീണ. മരുമക്കൾ: ഗീതു, സുമേഷ്.