
അഭിമുഖം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ലാ ഓഫീസർ (ജനറൽ) (കാറ്റഗറി നമ്പർ 577/2017) തസ്തികയിലേക്ക് ഏപ്രിൽ 7,8 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് ഫോൺ:0471 2546442.
ഒ.എം.ആർ. പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (പ്രീ-പ്രൈമറി സ്‌കൂൾ) (കാറ്റഗറി നമ്പർ 519/2019, 751/2021) തസ്തികയിലേക്ക് ഏപ്രിൽ 2ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്‌മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ് 2- പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 668/2021), കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 413/2019), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 756/2021) തസ്തികകളിലേക്ക് ഏപ്രിൽ 3 ന് രാവിലെ 10.30 മുതൽ 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ (പാർട്ട് 1, 2- ജനറൽ/സൊസൈറ്റി കാറ്റഗറി, വിവിധ എൻ.സി.എ ഒഴിവുകൾ) (കാറ്റഗറി നമ്പർ 122/19, 123/19, 124/19, 125/19, 127/19, 279/21, 280/21, 281/21, 282/21, 339/21, 340/21, 341/21) തസ്തികയിലേക്ക് ഏപ്രിൽ 4ന് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (കാറ്റഗറി നമ്പർ 196/2020, 291/2020) തസ്തികയിലേക്ക് ഏപ്രിൽ 7ന് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
ഫലം പ്രസിദ്ധീകരിച്ചു
2021 ജൂലായ് വിജ്ഞാനപ്രകാരമുള്ള വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി നടത്തിയ വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റിൽ.
വകുപ്പുതല പരീക്ഷ
2021 ആഗസ്റ്റ് വിജ്ഞാപനപ്രകാരമുളള മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എഡോവ്‌മെന്റ് (ആക്ട് ആൻഡ് റൂൾസ്) (മലബാർ ദേവസ്വം ബോർഡ്)- സ്‌പെഷ്യൽ ടെസ്റ്റ് ഏപ്രിൽ 6,7 തീയതികളിലും 2021 നവംബർ വിജ്ഞാപനപ്രകാരമുള്ള ഡിവിഷണൽ അക്കൗണ്ടന്റ് ടെസ്റ്റ് (സ്‌പെഷ്യൽ ടെസ്റ്റ്) ഏപ്രിൽ 8,9 തീയതികളിലും ഓൺലൈനായി നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.