lapperoskopic

പാറശാല: ലാപ്പറോസ്കോപ്പിക് സർജൻമാർക്കായി ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഗാസ്ട്രോ ഇന്റസ്റ്റെനൽ എൻഡോ സർജൻസ് സംഘടിപ്പിക്കുന്ന ഫെലോഷിപ്പ് ഫെലോഷിപ്പ് കോഴ്സിന്റെ ഉദ്ഘാടനം സ്പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു.27 വരെ ദിവസങ്ങളിൽ പാറശാല സരസ്വതി ഹോസ്പിറ്റലിൽ നടക്കുന്ന കോഴ്സിൽ ശസ്ത്രക്രിയാ രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കും.ഡോ.എൽ.പി.തങ്കവേലു, ഡോ.സതീഷ് മിത്ഥ, ഡോ.കെ.ഗോവിന്ദരാജ്, ഡോ. സുനിൽ പോപ്പറ്റ്, ഡോ.എസ്. ഈശ്വരമൂർത്തി, ഡോ.എസ്.കെ.അജയ്യ കുമാർ, ഡോ.ടി.ശിവകുമാർ, ഡോ.ബിന്ദു അജയ്യകുമാർ, ഡോ.കെ. മോഹൻദാസ് തുടങ്ങി ശസ്ത്രക്രിയാ രംഗത്ത പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.