d

തിരുവനന്തപുരം:പ്രഭാത് സാംസ്കാരിക സംഘം ഏർപ്പെടുത്തിയ അവാർഡുകൾ മന്ത്രി ആന്റണി രാജു വിതരണം ചെയ്തു.പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ 2019 ലെ അവാർഡുകൾ പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, ഡോ.എം.എ കരീം എന്നിവരും 2020 ലെ അവാർഡുകൾ എൽ.ഗോപീകൃഷ്ണൻ, നളിനി ശശിധരൻ എന്നിവരും ഏറ്റുവാങ്ങി.കവി പ്രഭാവർമ്മ,ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ, ഡോ.വള്ളിക്കാവ് മോഹൻ ദാസ്,പ്രൊഫ.എം.ചന്ദ്രബാബു,ശാന്താ തുളസീധരൻ,മഹേഷ് മാണിക്കം,നിർമാല്യം കെ.വാമദേവൻ,റഷീദ് ചുള്ളിമാനൂർ എന്നിവർ സംസാരിച്ചു. സാഹിത്യകാരസംഗമം പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കരിക്കകം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ജി.പി.കുമാരസ്വാമി, കുന്നിയോട് രാമചന്ദ്രൻ, ബിനു കൽപകശേരി, അരുവിക്കര വിൽഫ്രഡ്, ദേശാഭിമാനി ഗോപി, കല്ലയം മോഹൻ, ഷാഹുൽ ഹമീദ്, ജയപാലൻ കാര്യാട്ട്, വിജയൻ അവണാകുഴി, ലക്ഷ്മി ചെങ്ങനേറ തുടങ്ങിയവർ പങ്കെടുത്തു.