raja-

തൃശൂർ: രണ്ടു കിലോ കഞ്ചാവുമായി സേലം സ്വദേശി രാജയെ ഈസ്റ്റ് പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് തെക്കെഗോപുര നടയിൽ നിന്നും അറസ്റ്റ് ചെയ്തു. പൂരപ്പറമ്പ് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അനേഷണത്തിലാണ് രാജയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ രാജക് തമിഴ് നാട്ടിൽ കഞ്ചാവ് കേസുകളുണ്ട്. സി.ഐ: പി. ലാൽ കുമാർ, എസ്.ഐ: വിജയൻ, എ.എസ്.ഐ: ഗോപി , ജയകുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സുവൃതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, പഴനി സ്വാമി, വിപിൻ എന്നിവരുണ്ടായിരുന്നു.