food

വിതുര: ആദിവാസികൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന വിതുര പഞ്ചായത്തിലെ മണലി വാർഡിലെ തലത്തൂതക്കാവ് ട്രൈബൽ ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാർത്ഥികൾക്കായി പ്രഭാതഭക്ഷണപദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്. ബാബുരാജ് പ്രഭാത ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിച്ചു. വളരെ പിന്നോക്കം നിൽക്കുന്ന മലയോര പ്രദേശമാണ് മണലി വാർഡിലെ കല്ലൻ കൂടി, തലത്തുതകാവ്, നെട്ടയം, അല്ലത്താര, ചെമ്പിക്കുന്ന്, മുളമൂട്ട് മൺപ്പുറം, തച്ചരുകാല, കാരടി, കൊമ്പ്രാംൻ കല്ല്, വലിയ മണലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് സ്കൂളിൽ വരുന്ന കുട്ടികൾക്ക് പ്രഭാതഭക്ഷണത്തിന് വാർഡ് മെമ്പറും, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മഞ്ജുഷ. ജി .ആനന്ദിന്റെ പ്രവർത്തന ഫലമായിട്ടാണ് പ്രഭാതഭക്ഷണത്തിനു തുടക്കം കുറിച്ചത്. കുടുംബശ്രീ യൂണിറ്റുകൾ, ആശാവർക്കർമാർ, ട്രൈബൽ പ്രൊമോട്ടർമാർ, വാർഡ് തല വികസന സമിതി അംഗങ്ങളുടെ സഹകരണത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞത്. പൊന്നാം ചുണ്ട് വാർഡ് മെമ്പർ രവികുമാർ ആർ.പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാർ എഫ്.ആർ.സി ചെയർമാൻ ചെയർമാൻ കെ. മനോഹരൻ കാണി, സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, പ്രഥമ അദ്ധ്യാപകൻ മറ്റ് അദ്ധ്യാപകർ സി.ഡി.എസ്. മെമ്പർ സിന്ധു, മുൻ വാർഡ് മെമ്പർ ശശിധരൻ കാണി, ട്രൈബൽ പ്രൊമോട്ടർമാർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.