
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷി കലാകായിക മേള മന്ത്രി അഡ്വ.ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജയുടെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി,കൗൺസിലർമാർ,നഗരസഭ സെക്രട്ടറി അബ്ദുൽ സജിം.എസ്,ശിശു വികസന പദ്ധതി ഓഫീസർ ജെഷിത,സൂപ്പർവൈസർമാരായ വിദ്യ.എസ്,നീതു.കെ.ജേക്കബ് എന്നിവർ സംസാരിച്ചു.