ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് (ബുധൻ) രാവിലെ രാവിലെ 4ന് പള്ളിയുണർത്തൽ, 4.30ന് നിർമാല്യദർശനം, 5ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, 8ന് ശ്രീഭൂതബലി എഴുന്നളത്ത്, 8.30 മുതൽ 11 വരെയും വൈകുന്നേരം 4നും ശ്രീലങ്കൻ നാദസ്വര വിസ്മയം സിദ്ധാർത്ഥ് ആൻഡ് പി.രാധിതൻ എന്നിവർ ചേർന്നവതരിപ്പിക്കുന്ന സ്പെഷ്യൽ നാദസ്വരമേളം ആനക്കൊട്ടിലിൽ, 11 മുതൽ 4 വരെ ശ്രീമഹാദേവീ ഭാഗവതപാരായണം, 11.30ന് കളഭാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 6.30ന് ദീപാരാധന, രാത്രി 7.30ന് തിരുവനന്തപുരം രത്നാകര മ്യൂസിക് ആൻഡ് റിസർച്ച് സെന്റർ അവതരിപ്പിക്കുന്ന ഭജനാമ‌ൃതം, അത്താഴപൂജ, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.45ന് ശ്രീഭൂതനാഥ ക്ഷേത്രം വക മേജർസെറ്റ് കഥകളി കഥ:കർണശപഥം.