പാലോട്:ആദിവാസി ക്ഷേമസമിതി പെരിങ്ങമ്മല പഞ്ചായത്ത് സമ്മേളനം ഇലഞ്ചിയത്ത് സംസ്ഥാന സെക്രട്ടറി ബി.വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു.കാട്ടിലക്കുഴി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ജോർജ് ജോസഫ്,ഷെനിൽ റഹീം.സിന്ധുകുമാരി,സുരേഷ് കരിമ്പിൻകാല,കെ.ആർ രാമഭദ്രൻമണി,എം.വി ഷിജുമോൻ,സദാനന്ദൻ കാണി,കുറുപ്പൻകാല അനി,കാട്ടിലക്കുഴി ഹരികുമാർ,സദാശിവൻ കാണി,മുരുകൻ.ബിനു,ഗിരിജ തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിമരം സാമൂഹികവിരുദ്ധർ നശിപ്പിച്ചതിൽ യോഗം പ്രതിഷേധിച്ചു.ഭാരവാഹികളായി വിട്ടിക്കാവ് ആശ (പ്രസിഡന്റ്),രാജേന്ദ്രൻ (സെക്രട്ടറി),ബിജു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.