കിളിമാനൂർ : ദേശീയ പണിമുടക്ക് വിജയിപ്പിക്കാനായി മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു )കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ സ്വകാര്യ മാർക്കറ്റിൽ ഗേറ്റ് മീറ്റിഗ് സംഘടിപ്പിച്ചു.അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി.ലൈജു ഉദ് ഘാടനം ചെയ്തു.യൂണിയൻ ഏരിയാ പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വത്സലകുമാർ,പ്രസിഡന്റ് ഇ.ഷാജഹാൻ,ഏരിയാ കമ്മിറ്റി അംഗം ആർ.കെ.ബൈജു,കെ.ജെ .സുധീർ, ഷെഫിൻ, സുനി,കിളിമാനൂർ ഹക്കീം എന്നിവർ സംസാരിച്ചു.യൂണിയൻ ഏരിയാ സെക്രട്ടറി ഫത്തഹുദ്ധീൻ സ്വാഗതവും ട്രഷറർ അൻസാർ നന്ദിയും പറഞ്ഞു.