
ബാലരാമപുരം : പള്ളിച്ചൽ പഞ്ചായത്തിലെ കുഴിവിള ഗവൺമെന്റ് പി.വി.എൽ.പി സ്കൂളിൽ 1.50 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത്റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജീനകുമാർ,എ.ടി.മനോജ്,വി. ലതകുമാരി,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വിജയൻ,സി.ആർ.സുനു,വി.ബിന്ദു, ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ ആഫീസർ വി.എസ്.ലീന,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ രാജേഷ്, പൊതുമരാമത്ത് എൻജിനിയർ അജിത്ത്കുമാർ,പി.ടി.എ പ്രസിഡന്റ് ആർ.യു.പ്രസാദ്,ഹെഡ് മാസ്റ്റർ ജി. അശോകൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.വി.സുരേഷ് നന്ദിയും പറഞ്ഞു.