കിളിമാനൂർ: കാർഷിക സേവന പശ്ചാത്തല മേഖലകളിൽ വിവിധങ്ങളായ പദ്ധതികൾക്ക് ഊന്നൽ നൽകി പഴയകുന്നുമ്മൽ പഞ്ചായത്ത് ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എസ്.വി ഷീബ അവതരിപ്പിച്ചു. സമ്പൂർണ്ണ ഭവന നിർമ്മാണം ഉൾപ്പെടെ പാർപ്പിട മേഖലയ്ക്കായി 20,000,000 രൂപ,കുടിവെള്ള വിതരണത്തിനായി 22,00,000 രൂപ, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 30,000,00 രൂപ, ആരോഗ്യ മേഖലയ്ക്ക് 59, 20,000 രൂപ, ശുചിത്വം മാലിന്യ സംസ്കരണം 34,00,000 രൂപ, ടൂറിസം മേഖലയ്ക്കായി 30,000,00, വിദ്യാഭ്യാസ മേഖലയ്ക്ക് 10,000,000 രൂപ, റോഡ് വികസനം 30,340,000 രൂപ, പൊതു കെട്ടിടങ്ങൾക്കായി 44, 30, 0000 രൂപ, തൊഴിലുറപ്പ് പദ്ധതിക്കായി 48,00,0000 രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.