ബാലരാമപുരം : തേജസ് ഹോമിയോപതി ക്ലിനിക്കും ദേവി സ്കാൻസ് - ലബോറട്ടറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബാലരാമപുരം വിഴിഞ്ഞം റോഡിലെ തേജസ് കോംപ്ലക്സിൽ നടക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.പ്രിവിലേജ് കാർഡ് വിതരണം ഗ്രാമ പഞ്ചായത്തംഗം എ.സക്കീർ ഹുസൈൻ നിർവ്വഹിക്കും.വിവിധ രോഗ ചികിൽസയും സൗജന്യ ലാബ് ടെസ്റ്റുകളും ഉണ്ടായിരിക്കും.