home

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റിനായി ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻ.ഒ.സി വേണ്ട. ഇത് സംബന്ധിച്ച വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിൽ ഹോംസ്റ്റേകൾക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എൻ.ഒ.സി നിർബന്ധമായും ഹാജരാക്കണം.