വർക്കല: പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭ രണി ഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 4ന് സമാപിക്കും.ദിവസവും കലശപൂജ,ശ്രീഭൂതബലി അന്നദാനം,വിളക്ക് എന്നിവയുണ്ടാകും.ഇന്ന് രാത്രി 7ന് നൃത്തനൃത്യങ്ങൾ,8ന് കഥാപ്രസംഗം. 28ന് വൈകിട്ട് 6.30ന് പൂമു ടൽ,രാത്രി 8ന് കരോക്കെ ഗാനമേള. 29ന് രാത്രി 7ന് ആത്മീയപ്രഭാഷണം, 8ന് ഭക്തിഗാനസമന്വയം.30ന് രാവിലെ 10.30ന് ഉത്സവബലി, 11.30ന് ഉത്സവബലി ദർശനം,രാത്രി 8ന് നാടകം,31ന് വൈകീട്ട് 6.30ന് പൂമൂടൽ, രാത്രി 8ന് നാടകം പ്രമാണി. ഏപ്രിൽ ഒന്നിന് 11ന് നാഗരൂട്ട്, രാത്രി 7ന് മേജർസെറ്റ് കഥകളി.2ന് രാവിലെ 8.30-ന് പൊങ്കാല, രാത്രി 7-ന് സംഗീതസദസ്. 3ന് രാത്രി 8-ന് നാടകം. 4ന് പുലർച്ചെ 5 മുതൽ ഉരുൾ, ഉച്ചയ്ക്ക് 2.30-ന് ഓട്ടൻതുള്ളൽ, വൈകീട്ട് 4ന് എഴുന്നള്ളത്ത്, 4.30-ന് പഞ്ചാരിമേളം,6.30ന് നാദസ്വരക്കച്ചേരി, രാത്രി 8ന് നൃത്തനാടകം,10ന് ആറാട്ടെഴുന്നള്ളിപ്പ്, 11ന് തിരിച്ചെഴുന്നള്ളിപ്പ്. തുടർന്ന് കൊടി യിറക്ക്, വലിയ കാണിക്ക.