neera

ആയുഷ് മാൻ ഖുറാന നായകനായ ആൻ ആക്ഷൻ ഹീറോ എന്ന ബോളിവുഡ് ചിത്രത്തിൽ നീരജ് മാധവ് സുപ്രധാന വേഷത്തിൽ എത്തുന്നു. ആയുഷ് മാൻ ഖുറാനയ്ക്കൊപ്പമുള്ള ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് ചിത്രീകരണം പൂർത്തിയായ വിവരം താരം അറിയിച്ചു. ബോളിവുഡിൽ നീരജ് മാധവിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ആൻ ആക്ഷൻ ഹീറോ. ആമസോൺ പ്രൈം സീരിസായ ഫാമിലി മാൻ ആണ് ധീരജിന്റെ ആദ്യ സീരിസ്. അതിനുശേഷം നെറ്റ് ഫ്ളിക്സ് സീരിസായ ഫീൽസ് ലൈക്ക് ഇഷ്‌കിലും പ്രധാന വേഷം അവതരിപ്പിച്ചു. അതേസമയം ആയുഷ്‌‌മാൻ ഖുറാനയുടെ ആദ്യ ആക്ഷൻ ഹീറോ ചിത്രമാണ് ആൻ ആക്ഷൻ ഹീറോ. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലും യു.കെയിലുമായാണ് ചിത്രീകരിച്ചത്.