
നാഗർകോവിൽ: കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന് ഇന്നലെ കൊടിയേറി. മൂലക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെയും ഭക്തസഹസ്രങ്ങളുടെയും അകമ്പടിയോടെ വെങ്കഞ്ഞി ക്ഷേത്രത്തിൽ എത്തിയ ദേവിയെ രാത്രി ഏഴോടെ ശ്രീകോവിലിൽ കുടിയിരുത്തിയശേഷം കോടിയേറ്റവും നടന്നു. ക്ഷേത്രതന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് രാമചന്ദ്രൻ നായർ, സെക്രട്ടറി വി. മോഹൻകുമാർ തുടങ്ങിയ ക്ഷേത്രഭാരവാഹികൾ പങ്കെടുത്തു. ആഘോഷപരിപാടികൾ തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഉദ്ഘാടനം ചെയ്തു. കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ പങ്കെടുത്തു. ചരിത്രപ്രസിദ്ധമായ തൂക്കനേർച്ച ഏപ്രിൽ 4ന് നടക്കും.