ആറ്റിങ്ങൽ: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പദയാത്ര നടന്നു. ആറ്റിങ്ങൽ ഗ്രാമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര കൈരളി ജംഗ്ഷനിൽ സമാപിച്ചു. സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, രാധാകൃഷ്ണകുറുപ്പ്, ബിജു പാറക്കൽ, കൃഷ്ണദാസ്, കെ. സന്തോഷ് കുമാർ, ടി.ടി. ഷാജി എന്നിവർ നേതൃത്വം നൽകി.