തിരുവനന്തപുരം: കൊവിഡിന് ശേഷമുള്ള ആദ്യ റംസാൻ ആഘോഷമാണെന്നതിനാൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. ജമാഅത്ത് കൗൺസിൽ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ റംസാൻ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹ ഇഫ്‌താറുകൾ സജീവമാക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. വിപുലമായ രീതിയിൽ റംസാനിൽ റിലീഫ് പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് കരമന ബയാർ പറഞ്ഞു.