വർക്കല: വർക്കല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കാലപ്പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കി 4കോടി രൂപ ചെലവിൽ ഒരു ബഹുനിലകെട്ടിടം കൂടി നിർമ്മിക്കുമെന്ന് അഡ്വ.വി.ജോയി എം.എൽ.എ അറിയിച്ചു. 5കോടി രൂപ ചെലവിൽ നിർമ്മാണം നടന്നു വന്ന ബഹുനിലകെട്ടിടത്തിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. പഴയകെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2കോടിരൂപ അനുവദിച്ചിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച തുകക്കു പുറമെ ഇപ്പോൾ 2കോടിരൂപ കൂടി അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീയാവുന്നതോടെ സ്കൂളിന്റെ മുഖഛായതന്നെ മാറുമെന്ന് എം.എൽ.എ പറഞ്ഞു.