
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ കെ.എസ്.ഇ.ബി ലിമിറ്റഡ് സമർപ്പിച്ച താരിഫ് പരിഷ്‌കരണ ശുപാർശകളിൻമേലും പൊതു തെളിവെടുപ്പ് നടത്തുന്നു. ഏപ്രിൽ 1ന് എറണാകുളത്ത് ടൗൺ ഹാളിലും, 6ന് തിരുവനന്തപുരത്ത് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും, 11ന്‌കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തിലും, 13ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളിലും വച്ചാണ് രാവിലെ 11 മണി മുതൽ പൊതുതെളിവെടുപ്പ് നടത്തുന്നത്.