kodikkunnil

തിരുവനന്തപുരം: ഊതിവീർപ്പിച്ച വ്യാജ വസ്‌തുതകൾ കൊണ്ട് നിറച്ച സിൽവർ ലൈൻ ഡി.പി.ആർ മുഖവിലക്കെടുക്കരുതെന്നും, 63000 കോടി രൂപയെന്നു ചെലവ് കാട്ടി കേരളസർക്കാർ അനുമതി നേടിയെടുക്കാൻ ശ്രമിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ യഥാർഥ ചെലവ് ഒരു ലക്ഷത്തിൽപ്പരം കോടിയാകുമെന്നും, അതിനാൽ കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അനുമതിയും നൽകരുതെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര ധന വിനിമയ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.