
തിരുവനന്തപുരം: വിരമിച്ച അദ്ധ്യാപകരെ ഉൾപ്പെടുത്തി റിസോഴ്സ് ബാങ്ക് രൂപീകരിക്കുമെന്ന് സംസ്ഥാന അദ്ധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിരമിക്കൽ പ്രായമായ 56 വയസ് താരതമ്യേന ചെറുപ്പമാണ്. വിരമിച്ച അദ്ധ്യാപകരിൽ പലരും പൊതുവിദ്യാഭ്യാസ വകുപ്പുമായി സൗജന്യമായി സഹകരിക്കാൻ തയ്യാറാവുന്നത് പരിഗണിക്കും. പാഠ്യപദ്ധതി പരിഷ്കരിക്കും മുമ്പ് പുരസ്‌കാര ജേതാക്കളായ അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ കൂടി കേൾക്കാൻ ശില്പശാല സംഘടിപ്പിക്കും.
അവാർഡ് ജേതാക്കൾക്ക് 10,000/ രൂപയും പ്രശസ്തി പത്രവും, ശില്പവും മന്ത്രി സമ്മാനിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉൾപ്പെടെ പങ്കെടുത്തു.