
ആര്യനാട്:ജൽ ജിവൻ പദ്ധതിയും തേവിയാർകുന്ന് കുടിവെള്ള പദ്ധതിയും അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി ആര്യനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തിൽ ആര്യനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സജി എം.എസ്.അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് സിനിൽ പുളിമുട്,മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത്,വലിയ കലുങ്ക് ഷിബു, ഇറവൂർ അജി എന്നിവർ സംസാരിച്ചു.