തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ളസ് കരസ്ഥമാക്കിയ കേഡറ്റുകളെ മെഡൽ നൽകിയും മികച്ച വിജയം നേടിയ സ്‌കൂളുകളെ മെമന്റോ നൽകിയും ആദരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഉപഹാരം സമ്മാനിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാന നോഡൽ ഓഫീസർ പി. വിജയൻ അദ്ധ്യക്ഷനായി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ, ഡെപ്യൂട്ടി കമ്മിഷണർ ഡോ.എ.നസീം ചടങ്ങിൽ ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, സംസ്ഥാന യുവജനകമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു. എസ്.പി.സി പദ്ധതി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 3 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ചലചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് വീൽചെയർ സമ്മാനിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി തിരുവനന്തപുരം സിറ്റിയുടെ ലഹരി വിരുദ്ധ ക്യാംപെയ്നായ മോക്ഷയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും യുവജനകമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം നിർവഹിച്ചു.