scholarship

തിരുവനന്തപുരം: 2019 - 20 വർഷത്തിൽ വിവിധ ബിരുദ - ബിരുദാനന്തര കോഴ്സുകളിൽ സർവകലാശാല മെറി​റ്റ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ സാദ്ധ്യതാ ലിസ്​റ്റ് സർവകലാശാല വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ ഏപ്രിൽ 25 നകം പ്രിൻസിപ്പാൾ/ ഡിപ്പാർട്ട്‌മെന്റ് മേധാവി മുഖാന്തരം സർവകലാശാലയിൽ അറിയിക്കണം. ഏപ്രിൽ 25ന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.