
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര യുവജനകാര്യ കായിക മന്ത്രാലയങ്ങളുടെ സഹായത്തോടെ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോത്രവർഗ യുവജന വിനിമയ പരിപാടിയുടെ സമാപന സമ്മേളനം 27ന് രാവിലെ 9.30 ന് കൈമനം റീജിയണൽ ടെലികോം ട്രൈനിംഗ് സെന്ററിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 200 ഗോത്രവർഗ്ഗയുവതീയുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.