വിഴിഞ്ഞം: സി.എസ്. ഐ വെങ്ങാനൂർ സഭയുടെ 176- ാംമത് സഭാവാർഷിക വാരാഘോഷവും കൺവെൻഷൻ യോഗങ്ങൾക്കും ഇന്ന് മുതൽ തുടക്കമാകും. ഉച്ചക്കടയിൽ നടക്കുന്ന ആഘോഷപരിപാടികൾ രാവിലെ 8ന് സൗത്ത് കേരള ഡയോസിസ് ഡയറക്ടർ ബസലേൽ ഡി.ബി ഉദ്ഘാടനം ചെയ്യും. വെങ്ങാനൂർ ഡിസ്ട്രിക് ചെയർമാൻ റവ:പി.പാസ്റ്റർ പി.ജോൺവില്യം രാജ് അദ്ധ്യക്ഷത വഹിക്കും.10.30 ന് സഭയുടെ സ്ഥാപക മിഷണറി ജോൺകോക്‌സിന്റെ ചിത്രം അനാഛാദനം ചെയ്യും. 6.30 ന് വയോജന സംഗമം. തിങ്കളാഴ്ച വൈകിട്ട് 6.30 ന് സ്ത്രീജന സംഗമം. ചൊവ്വാഴ്ച 6.30ന് യുവജന-ശലഭ സംഗമം. ബുധനാഴ്ച സൺഡേ സ്‌കൂളിന്റെ നേത്യത്വത്തിൽ അധ്യാപക-വിദ്യാർത്ഥിസംഗമം. വ്യാഴാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന കൺവെൻഷൻ യോഗം ഡിസ്ട്രിക് ചെയർമാൻ വിഴിഞ്ഞം റവ: കെ. ലോറൻസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ എട്ടിന് സഭാദിനാഘോഷം. പട്ടാമ്പി ഗവ: കോളേജ് പ്രിൻസിപ്പൽ ഡോ.ജെ. സുനിൽ ജോൺ ചടങ്ങിൽ വിശിഷ്ടാഥിതിയാവും. വെങ്ങാനൂർ സഭാസെക്രട്ടറി ജെ.അർണോൾഡ് വില്യംസ് തുടങ്ങിയവർ സംബന്ധിക്കും.