വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ സേവന ഉദ്പാദന മേഖലയ്ക്ക് മുൻഗണന നൽകുന്നതാണ് ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 59.69 കോടി രൂപ വരവും 59.21 കോടി രൂപ ചെലവും 48.21 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പ്രസിഡന്റ് ആർ. അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജി. കുമാർ അവതരിപ്പിച്ചു. പഞ്ചായത്തിലെ പൊതുശ്മശാന നിർമ്മാണത്തിനും ബഡ്ജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. ഭക്ഷ്യ ഭദ്രത, ജല സ്രോതസുകളുടെ സംരക്ഷണം, സുഭിക്ഷ കേരളം, ശുചിത്വ പരിപാലനം, സ്ത്രീ ശാക്തീകരണം, ബാലസൗഹൃദം, ദാരിദ്ര നിർമ്മാർജനം, പ്രാഥമിക വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം എന്നിവയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.