തിരുവനന്തപുരം: പൂന്തി റോഡ് കുമാരപുരം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുഃആറാട്ട് കാവടി മഹോത്സവം ഏപ്രിൽ 5 മുതൽ 14 വരെ നടക്കും. എന്നും പതിവ് പൂജകൾക്ക് പുറമേ പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും.ഏപ്രിൽ 5ന് രാവിലെ 9നും 9.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഭദ്രദീപം തെളിക്കും, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ പങ്കെടുക്കും. തുടർന്ന് കലശാഭിഷേകം, ശ്രീഭൂതബലി, വൈകിട്ട് കാവടികുറിയിടൽ, സായാഹ്നഭക്ഷണം,ശ്രീഭൂതബലി. 6ന് രാവിലെ 8.30ന് സുബ്രഹ്മണ്യ ഹോമം, കലശാഭിഷേകം, ശ്രീഭൂതബലി, വൈകിട്ട് സന്ധ്യാദീപാരാധന, സായാഹ്‌നഭക്ഷണം, ശ്രീഭൂതബലി. 7ന് രാവിലെ 11.30ന് ഉത്സവ ഷഷ്ഠിപൂജ, വൈകിട്ട് സായാഹ്നഭക്ഷണം, ശ്രീഭൂതബലി. 8ന് രാവിലെ 8ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് സായാഹ്‌നഭക്ഷണം. 9ന് രാവിലെ 8.30ന് അൻപൊലിപ്പറ നിറപറ, നാരായണീയ പാരായണം, വൈകിട്ട് സായാഹ്‌നഭക്ഷണം.10ന് രാവിലെ 8.35ന് സമൂഹപൊങ്കാല, 11.30ന് പൊങ്കാല നിവേദിക്കൽ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് കുങ്കുമാഭിഷേകം, സായാഹ്‌നഭക്ഷണം.
11ന് രാവിലെ 8.30ന് നാഗർകാവിൽ വിശേഷാൽ നാഗരൂട്ടും ആയില്യപൂജയും, 9ന് സൗന്ദര്യലഹരി പാരായണം, 10.30ന് കലശാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം,വൈകിട്ട് സായാഹ്‌നഭക്ഷണം. 12ന് രാവിലെ 7.45ന് അഷ്ടനാഗകുടുംബപൂജ, ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് ഭഗവതിസേവ, സായാഹ്‌നഭക്ഷണം. 13ന് രാവിലെ 7.30ന് പണ്ടാരക്കാവടി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു, 8.30ന് അഭിഷേക കുംഭം ശിരസാവഹിക്കുന്നു. ഉച്ചയ്ക്ക് കഞ്ഞിസദ്യ, വൈകിട്ട് സായാഹ്‌ന ഭക്ഷണം, 8.45ന് പള്ളിക്കുറുപ്പ്. 14ന് രാവിലെ കണികാണിക്കൽ പശുവും കിടാവും, 9ന് ആനയൂട്ട്, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 3.30ന് ആറാട്ട് ബലി, 4.30 ആറാടാൻ വെയിലൂർക്കോണം ശ്രീ മഹാദേവൻ ചാമുണ്ഡി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. വൈകിട്ട് 6.30ന് എഴുന്നള്ളത്ത്, വൈകിട്ട് താലപ്പൊലി, വൈകിട്ട് 9ന് കൊടിയിറക്ക് യക്ഷിഅമ്മയ്ക്ക് പൂപ്പട, രാത്രി സായാഹ്നഭക്ഷണം.