
വെമ്പായം: അജ്ഞാത വാഹനം ഇടിച്ചു വൃദ്ധൻ മരിച്ചു.വെമ്പായം കട്ടയ്ക്കാൽ അൽ അബ്റാൻ വീട്ടിൽ അലികുഞ്ഞ് (80) ആണ് മരിച്ചത്.ഇന്നലെ രാവിലെ രാവിലെ കൊപ്പം പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം . വീട്ടിൽ നിന്ന് വെമ്പായത്തേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ് റോഡിൽ കിടന്ന അലികുഞ്ഞിനെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു.അലികുഞ്ഞ് വെമ്പായത്ത് മരച്ചീനി കച്ചവടം നടത്തുന്നയാളാണ്.ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞിട്ടില്ല.ഭാര്യ: പരേതയായ സുലേഖ ബീവി .മക്കൾ: സാജിത, താഹിറ, ഷെഫീന, സജീവ്, ഷെഫീക്ക്. മരുമക്കൾ: അസീസ്, നൗഷാദ്, കബീർ, മാജിത,നിഷ.