goverment

തിരുവനന്തപുരം:സർക്കാർ,പൊതുമേഖല, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ അപേക്ഷകളിൽ 'താഴ്മയായി അപേക്ഷിക്കുന്നു' എന്നത് ഒഴിവാക്കാൻ നിർദ്ദേശിച്ച് സർക്കുലർ. ഇനി മുതൽ അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യർത്ഥിക്കുന്നു എന്ന് ഉപയോഗിക്കണം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് എല്ലാ വകുപ്പ് അദ്ധ്യക്ഷന്മാർക്കും സർക്കുലർ നൽകിയത്.