ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളിദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ തൂക്കമഹോത്സവം ഏപ്രിൽ രണ്ട് മുതൽ ഏപ്രിൽ 10 വരെ നടക്കും. ഏപ്രിൽ രണ്ടിന് രാവിലെ 8.30ന് തൃക്കൊടിയേറ്റ്,​ 12.15ന് അന്നദാനം,​ തുടർന്ന് ഭദ്രകാളിപ്പാട്ട് ആരംഭം,​ കാപ്പുകെട്ട്. 3ന് വൈകിട്ട് 4ന് ഐശ്വര്യപൂജ,​ രാത്രി 7ന് കളഭങ്കാവൽ. 8.30ന് ചാക്യാർകൂത്ത്,​ 4ന് വൈകിട്ട് 4ന് സർപ്പപാട്ട്,​ രാത്രി 7ന് കളങ്കാവൽ. 8.30ന് സംഗീതകച്ചേരി,​ രാത്രി 10.30ന് ഭക്തിഗാനമേള,​ 5 ന് വൈകിട്ട് 5ന് കരാക്കെ ഗാനമേള,​ 6 ന് ദീപക്കാഴ്ച്ച,​ 6.30 ന് തൃക്കല്ല്യാണം. 7.30ന് കല്ല്യാണസദ്യ,​ 8ന് ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ്,​ 6ന് രാവിലെ 8.30 മുതൽ കലാമത്സരങ്ങൾ,​ വൈകിട്ട് 5.30ന് ഗുരുധർമ്മപ്രഭാഷണം,​ രാത്രി 7ന് കളങ്കാവൽ. 8.30ന് ഓട്ടൻതുള്ളൽ,​ 10ന് ഭക്തിഗാനാമൃതം,​ 7ന് രാത്രി 7ന് കൊന്നുതോറ്റ്,​ 7.30ന് കഞ്ഞിവിതരണം,​ 8.30ന് ബാലെ,​ 8ന് രാവിലെ 8.30ന് കരാക്കെ ഗാനമേള,​ 9.30ന് പ്രജാപിതാ ബ്രഹ്മകുമാരീസ് വിദ്യാലയത്തിന്റെ ആത്മീയപ്രഭാഷണം,​ 10.25ന് പൊങ്കാല,​ 11ന് അന്നദാനം,​ വൈകിട്ട് 4.30ന് വണ്ടിയോട്ടം,​ രാത്രി 7ന് കളങ്കാവൽ,​ രാത്രി 9ന് നൃത്തനൃത്ത്യങ്ങൾ,​ 10.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും,​ രാത്രി 1ന് വിളക്കെഴുന്നെള്ളിപ്പ്,​ 9ന് ഉച്ചക്ക് 12ന് അന്നദാനസദ്യ,​ രാത്രി 7ന് വിശേഷാൽ കളങ്കാവൽ. 9ന് നൃത്തനൃത്ത്യങ്ങൾ,​ 10.30ന് ഗാനമേള,​ 10ന് രാവിലെ 9ന് തങ്കത്തിരുമുടി എഴുന്നള്ളിപ്പ്,​ തുടർന്ന് ചെണ്ടമേളം,​ നാഗസ്വരം,​ മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ തങ്കത്തിരുമുടി എഴുന്നള്ളത്ത്. 10ന് തൂക്കമഹോത്സവം,​ 10.30 ന് അന്നദാനം,​ രാത്രി 1 ന് വില്ലിൻമൂട്ടിൽ ഗുരുസി. തുടർന്ന് ആറാട്ട്.